Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart Patients

Idukki

ഹൃ​ദ്രോ​ഗി​ക്കു ര​ക്ഷ​ക​രാ​യി മു​ട്ട​ത്തെ പോ​ലീ​സു​കാ​ര്‍

മു​ട്ടം: അ​ര്‍​ധ​രാ​ത്രി​യി​ല്‍ നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ വാ​ഹ​നം കാ​ത്തി​രു​ന്ന വ​യോ​ധി​ക​നാ​യ ഹൃ​ദ്രോ​ഗി​ക്ക് ര​ക്ഷ​ക​രാ​യി മു​ട്ടം പോ​ലീ​സ്. ക​ന്യാ​മ​ല സ്വ​ദേ​ശി​യാ​യ ആ​ശാ​രി​പാ​റ​യി​ല്‍ പ​ത്രോ​സി​നാ​ണ് (74) പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ചി​കി​ത്സ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ​ത്രോ​സ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ചി​കി​ത്സ ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഭാ​ര്യ അ​ന്ന​ക്കു​ട്ടി​യോ​ടൊ​പ്പം തു​ട​ങ്ങ​നാ​ട് ലൂ​ര്‍​ദ് മാ​താ ചാ​പ്പ​ലി​നു സ​മീ​പം വാ​ഹ​നം കാ​ത്തി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​വ​രു​ടെ മ​ക്ക​ള്‍ ര​ണ്ടു​പേ​രും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്താ​യി​രു​ന്ന​തി​നാ​ല്‍ സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന മു​ട്ടം പോ​ലീ​സി​ന്‍റെ വാ​ഹ​നം അ​തു​വ​ഴി എ​ത്തി​യ​ത്. ഷ​ര്‍​ട്ട് ഊ​രി അ​സ്വ​സ്ഥ​നാ​യി ഇ​രു​ന്ന പ​ത്രോ​സി​നെ​യും ഭാ​ര്യ​യെ​യും​ക​ണ്ട് പോ​ലീ​സ് വി​വ​രം തി​ര​ക്കി. രോ​ഗി​യാ​ണെ​ന്നും മു​മ്പും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന​സി​ലാ​ക്കി​യ ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് ഇ​രു​വ​രെ​യും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു.

മു​ട്ട​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കി. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലോ​ടെ പ​ത്രോ​സി​ന് ചി​കി​ത്സ ല​ഭി​ച്ചു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ട പ​ത്രോ​സ് മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ര്‍​ധ​രാ​ത്രി​യി​ല്‍ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ പോ​ലീ​സു​കാ​രെ നേ​രി​ല്‍​ക്ക​ണ്ട് ന​ന്ദി അ​റി​യി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

മു​ട്ടം സ്റ്റേ​ഷ​നി​ലെ സാ​ന്‍റി​നോ​യും നി​ബി​ന്‍ പോ​ളു​മാ​ണ് അ​ര്‍​ധ​രാ​ത്രി​യി​ല്‍ മാ​നു​ഷി​ക ഇ​ട​പെ​ട​ലി​ലൂ​ടെ പ​ത്രോ​സി​ന് തു​ണ​യാ​യ​ത്. ഇ​രു​വ​രെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഒ​ട്ടേ​റെ പേ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up